സ്നേഹത്തിന്റെയും നന്മയുടെയും എന്തെങ്കിലും അംശം എന്നിലുണ്ടെങ്കിൽ അതിന്റെ ഉറവിടം അമ്മയാണ്; ടൊവിനോ

തന്നിലെ അനുകമ്പയുടെയും സ്നേഹത്തിന്റെയും നന്മയുടെയും പ്രഭവസ്ഥാനം അമ്മയാണെന്ന് ടൊവിനോ തോമസ്. തന്റെ അമ്മയുടെ പിറന്നാൾ ദിനത്തിൽ ടൊവിനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ച് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അമ്മ ഷീലയുടെ ചിത്രവും കുറിപ്പിനൊപ്പം ടൊവിനോ പങ്കവയ്ക്കുന്നു.(Tovino thomas about his mother birthday)
‘‘രാജ്യാന്തര മാതൃദിനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഇന്നാണ് ഞാൻ മാതൃദിനം ആഘോഷിക്കുന്നത്. എന്റെ അമ്മ ആരാണെന്നുള്ളത് നിങ്ങൾക്ക് ഈ ഫോട്ടോയിൽ കാണാൻ കഴിയും. എന്നിൽ നിങ്ങൾക്ക് സ്നേഹത്തിന്റെയും അനുകമ്പയുടെയും കരുതലിന്റെയും നന്മയുടെയും എന്തെങ്കിലും അംശം കാണാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ ഉറവിടം എന്റെ അമ്മയാണ്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
അമ്മയോടൊപ്പം കുറച്ചു സമയം കൂടി ചെലവഴിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. അമ്മയുടെ ഗർഭപാത്രത്തിൽ ഞാൻ ഒരു ദിവസം കൂടുതൽ താമസിച്ചിരുന്നു, അത് എല്ലായ്പ്പോഴും അങ്ങനെയാണ്. ജന്മദിനാശംസകൾ അമ്മ.’’–ടൊവിനോ കുറിച്ചു.
Story Highlights: Tovino thomas about his mother birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here