കോട്ടയത്ത് പൊലീസുകാരന്റെ മൂക്ക് ഇടിച്ചു തകര്‍ത്ത പ്രതി പിടിയിൽ

കോട്ടയത്ത് പൊലീസുകാരനെ ആക്രമിച്ച പ്രതി പിടിയിൽ. സീനിയർ സിപിഓയുടെ മൂക്ക് ഇടിച്ചു തകർത്ത സാം സക്കറിയയാണ് പിടിയിലായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് സാമിനെ പിടികൂടിയത്. പൊലീസ് മർദനത്തിൽ പരുക്കേറ്റെന്നു ചൂണ്ടിക്കാണിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു സാം സക്കറിയ.
കുടുംബ വഴക്കിനെ തുടർന്ന സാമിന്‍റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാൻ ശ്രമിക്കുന്നതിനിടയാണ് സാം പൊലീസുകാരനെ ആക്രമിച്ചത്. ഇതിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്ന ഭാര്യയെ പൊലീസ് മോചിപ്പിച്ചു. പൊലീസുകാരനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു.
Story Highlights: Accused arrested who attacked policeman Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here