Advertisement

തിരുവല്ല ഫ്ലാറ്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ

May 17, 2023
Google News 1 minute Read

തിരുവല്ല ഫ്ലാറ്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. തുകലശ്ശേരി സ്വദേശി സിപി ജോൺ ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. 11 വർഷമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തിരുവല്ല സിവിപി ടവേഴ്സ് ഉടമയാണ് ജോൺ. ഒരു ഫ്ലാറ്റ് കാണിച്ച് പലയാളുകളിൽ നിന്നും പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

എറണാകുളം കളമശേരിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 15 വർഷം മുമ്പാണ് ഇയാൾക്കെതിരെ ആദ്യ പരാതി കിട്ടിയത്. പരാതിയെതുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല.

Story Highlights: Accused in Thiruvalla flat fraud case arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here