Advertisement

എടികെ മോഹൻ ബഗാൻ ഇനി മോഹൻ ബഗാൻ സൂപ്പർ ജയന്റ്; പേരുമാറ്റം അംഗീകരിച്ച ക്ലബ് ബോർഡ്

May 17, 2023
Google News 3 minutes Read
Image of ATK Mohun Bagan

ഇന്ത്യൻ സൂപ്പർ ലീഗിൽ 2022 – 23 സീസണിലെ ജേതാക്കളായ എടികെ മോഹൻ ബഗാന്റെ പേരുമാറ്റം അംഗീകരിച്ച ക്ലബ് ബോർഡ്. 2023 ജൂലൈ ഒന്ന് മുതൽ ടീമിന്റ പേര് മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്ന് അറിയപ്പെടും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായ ജയത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഉടമ സഞ്ജീവ് ഗോയങ്ക ക്ലബ്ബിന്റെ പെരുമാറ്റുമെന്ന് അറിയിച്ചിരുന്നു. ATK Mohun Bagan Renamed Mohun Bagan Super Giant

2014-ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ അത്‌ലറ്റിക്കോ ഡെ കൊൽക്കത്ത എന്ന പേരിലായിരുന്നു ടീം രൂപീകരിക്കപ്പെടുന്നത്. സ്പാനിഷ് ഭീമന്മാരായ അത്‌ലറ്റികോ ഡെ മാഡ്രിഡിന്റെ പങ്കാളിത്തമായിരുന്നു അന്ന് ടീമിന് ആ പേര് ലഭിക്കാനുള്ള കാരണം.

Read Also: എത്തിഹാദിൽ തീപാറും: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി – റയൽ മാഡ്രിഡ് പോരാട്ടം

2020-ൽ ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാനുമായി ലയിച്ച് ടീം എടികെ മോഹൻ ബഗാൻ എന്ന പേര് സ്വീകരിച്ചിരുന്നു. എന്നാൽ, മോഹൻ ബഗാൻ എന്ന ക്ലബ്ബിന്റെ പെരുമാറ്റത്തിൽ ആരാധകർ ഉയർത്തിയ പ്രതിഷേധങ്ങൾ മൂലമാണ് പുതിയ പേര് സ്വീകരിക്കാൻ മാനേജമെന്റ് നിർബന്ധിതരായത്.

Story Highlights: ATK Mohun Bagan Renamed Mohun Bagan Super Giant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here