Advertisement

മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി; കസബ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു

May 17, 2023
3 minutes Read
Father Catches Drug Dealer Red-Handed Delivering Ganja to His Son

മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി. കോഴിക്കോട് കണ്ടംകുളത്തി ജൂബിലി ഹാളിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കൊല്ലം പരവൂർ തൊടിയിൽ ഹൗസിൽ അൻസാറിനെയാണ് പിടികൂടിയത്. ( Father Catches Drug Dealer Red-Handed Delivering Ganja to His Son ).

കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് അൻസാറിനെ ഫോണിൽ ബന്ധപ്പെട്ടു. ഇതു പ്രകാരം കഞ്ചാവുമായി കണ്ടം കുളത്തി ഹാളിന് സമീപം പ്രതി എത്തുകയായിരുന്നു. കഞ്ചാവ് മകന് കൈമാറുന്നതിനിടെയാണ് പിതാവും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടിയത്.

പ്രതിയെ പിടികൂടിയ ശേഷം കസബ പൊലിസിനെ അറിയിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതി നേരത്തെയും വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് മയക്കു മരുന്ന് വില്പന നടത്തിരുന്നതായി വിവരമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Story Highlights: Father Catches Drug Dealer Red-Handed Delivering Ganja to His Son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top