ഒരു കോടി നിങ്ങളുടെ ടിക്കറ്റിനോ? ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം അറിയാം. (Fifty Fifty lottery Kerala lottery results live updates)
ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. 5,000, 2,000, 1,000, 500, 100 എന്നിങ്ങനെയാണ് മൂന്ന് മുതല്‍ ഏഴ് വരെ സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കും.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
5,000 രൂപയില്‍ താഴെയുള്ള സമ്മാനതുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
Story Highlights: Fifty Fifty Lottery Kerala lottery results live updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here