Advertisement

ഐപിഎൽ 2023: ഡൽഹിക്കെതിരെ ടോസ് നേടിയ പഞ്ചാബ് ആദ്യം ബോൾ ചെയ്യും

May 17, 2023
Google News 10 minutes Read
Dhawan win toss on PBKS vs DC

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന് ടോസ് നേട്ടം. ടോസ് നേടിയ പഞ്ചാബ് നായകൻ ശിഖർ ധവാൻ ആദ്യ ഇന്നിങ്സിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ ബോൾ ചെയ്യാനുള്ള തീരുമാനമെടുത്തു. അഥർവാ ടൈഡെ, കാഗിസോ റബാഡ എന്നിവർ പഞ്ചാബിനായി ഇറങ്ങും. ഡൽഹിയിൽ നിരയിൽ മാർഷ് ഇന്ന് കളിക്കില്ലെന്ന് നായകൻ വാർണർ അറിയിച്ചു. PBKS opt to bowl DC IPL 2023

12 പോയിൻ്റുള്ള പഞ്ചാബ് നിലവിൽ എട്ടാം സ്ഥാനത്താണ്. രണ്ട് തുടർ വിജയങ്ങളുമായി ആരംഭിച്ച പഞ്ചാബ് പിന്നീട് അസ്ഥിര പ്രകടനങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇതിനു മുൻപത്തെ മത്സരത്തിൽ ഡൽഹിയെത്തന്നെ നേരിട്ട പഞ്ചാബ് 31 റൺസിൻ്റെ കൂറ്റൻ വിജയം നേടിയിരുന്നു. ഇത് ഇവർക്ക് ആത്‌മവിശ്വാസമാണ്. പ്രഭ്സിമ്രാൻ സിംഗ്, ജിതേഷ് ശർമ, ലിയാം ലിവിങ്ങ്സ്റ്റൺ, ഹർപ്രീത് ബ്രാർ, നതാൻ എല്ലിസ് തുടങ്ങിയ താരങ്ങൾ നല്ല പ്രകടനങ്ങൾ നടത്തുന്നു.

ഡൽഹിയെ സംബന്ധിച്ച് മധ്യനിരയാണ് പ്രശ്നം. മനീഷ് പാണ്ഡെ ഏറെ നിരാശപ്പെടുത്തുന്നു. ബൗളിംഗ് നിര ഭേദപ്പെട്ടതാണ്. ഇഷാന്ത് ശർമ, ഖലീൽ അഹ്‌മദ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ തുടങ്ങി നല്ല ബൗളർമാർ.

ടീമുകൾ:

Delhi Capitals (Playing XI): David Warner(c), Prithvi Shaw, Philip Salt(w), Rilee Rossouw, Axar Patel, Aman Hakim Khan, Yash Dhull, Kuldeep Yadav, Anrich Nortje, Ishant Sharma, Khaleel Ahmed

Punjab Kings (Playing XI): Shikhar Dhawan(c), Atharva Taide, Liam Livingstone, Jitesh Sharma(w), Sam Curran, Shahrukh Khan, Harpreet Brar, Rahul Chahar, Kagiso Rabada, Nathan Ellis, Arshdeep Singh

DC Impact Subs: Mukesh Kumar, Abishek Porel, Ripal Patel, Praveen Dubey, Sarfaraz Khan

PBKS Impact Subs: Prabhsimran Singh, Sikandar Raza, Matthew Short, Rishi Dhawan, Mohit Rathee

Story Highlights: PBKS opt to bowl DC IPL 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here