ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്; പ്രത്യേക പൂജകള്‍ നടത്തി

ഐപിഎല്‍ അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി. ഇന്നലെയാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികള്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയ ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.(Chennai Super Kings takes IPL Trophy to Tirupathi Temple)
ചെന്നൈ സൂപ്പർ കിംഗ്സ് ടീം മാനേജ്‌മെന്റ് 2023-ലെ ഐപിഎൽ ട്രോഫി ചെന്നൈ വിമാനത്താവളത്തിൽ നിന്നും നേരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതും ക്ഷേത്രത്തിലെത്തിച്ച് പൂജകൾ നടത്തുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുന്ന ടീം മാനേജ്‌മെന്റിനെയും വിഡിയോ ദ്യശ്യങ്ങളിൽ കാണാം.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
ട്രോഫി വെളുത്ത തുണികൊണ്ട് മൂടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏല്‍പ്പിച്ചശേഷം പ്രത്യേക പൂജകള്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സണ്‍ ന്യൂസാണ് പുറത്തുവിട്ടത്. ഇത് ഇത്തവണ മാത്രമല്ല ടീം മാനേജ്‌മെന്റ് ഇത്തരത്തിൽ ട്രോഫി ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുവരുന്നത്. ഇതിന് മുൻപ് 2021-ലും ടീം മാനേജ്‌മെന്റ് ട്രോഫി ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുവരുകയും പ്രർത്ഥനകശളും പ്രത്യേക പൂജകളും നടത്തിയിട്ടുണ്ട്.
Story Highlights: Chennai Super Kings takes IPL Trophy to Tirupathi Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here