മരണ കാരണമായത് നെഞ്ചിലേറ്റ ചവിട്ട്, മരണശേഷം ശരീരം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്; സിദ്ധിഖിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്

കോഴിക്കോട് കൊല്ലപ്പെട്ട സിദ്ധിഖിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ ചവിട്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സിദ്ധിഖിന്റെ തലയിലും ക്ഷതമേറ്റ പാടുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടും റിപ്പോര്‍ട്ടിലുണ്ട്. മരണശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് സിദ്ധിഖിന്റെ ശരീരം രണ്ട് കഷ്ണങ്ങളാക്കി മുറിച്ചത്. (Siddiq post mortem report details out now)
മരണത്തിന് മുന്‍പ് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും സിദ്ധിഖിന്റെ ശരീരത്തിലുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മല്‍പ്പിടുത്തത്തിന് ഇടയിലാകാം വാരിയെല്ലിന് ക്ഷതമേറ്റതെന്ന സംശയത്തിലാണ് നിലവില്‍ പൊലീസ്.
മലപ്പുറം തിരൂര്‍ സ്വദേശിയായ വ്യവസായിയെ രണ്ടംഗ സംഘമാണ് കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചത്. തിരൂര്‍ സ്വദേശിയാണ് സിദ്ധിഖ്. 58 വയസായിരുന്നു. അട്ടപ്പാടി ചുരത്തില്‍ നിന്നാണ് ട്രോളി ബാഗ് കണ്ടെടുത്തത്. ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു സിദ്ധിക്ക്. ജീവനക്കാരനായ ഷിബിലിയും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. മണ്ണാര്‍ക്കാട് സ്വദേശികളായ പ്രതികളെ പൊലീസ് ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. ഹോട്ടലില്‍ ഇന്നലെ ഫോറന്‍സിക് പരിശോധന നടന്നു. മഫ്തിയില്‍ പൊലീസ് ഹോട്ടലില്‍ ക്യാമ്പ് ചെയ്ത് ഇന്നലെ അന്വേഷണം നടത്തിയിരുന്നു.
Story Highlights: Siddiq post mortem report details out now