Advertisement

സുഡാനിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും

May 18, 2023
3 minutes Read
body Albert who was killed in Sudan brought to Kerala today

ആഭ്യന്തര സംഘര്‍ഷത്തിനിടെ സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം. ഏപ്രില്‍ 14നാണ് സുഡാനിലെ ഖാര്‍ത്തൂമില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. ആല്‍ബര്‍ട്ടിന്റെ ഭാര്യയും മകളും നേരത്തെ നാട്ടിലെത്തിയിരുന്നു. (body Albert who was killed in Sudan brought to Kerala today)

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

അതേസമയം സുഡാനില്‍ ജനങ്ങള്‍ ഇപ്പോഴും ഭക്ഷണത്തിനും വെള്ളത്തിനും കഷ്ടപ്പെടുകയാണ്. സുഡാനില്‍ താമസിക്കുന്ന 25 മില്യണ്‍ ജനങ്ങള്‍ക്ക് സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി. സുഡാനില്‍ പെട്ടുപോയ ഇന്ത്യക്കാരെ ഓപ്പറേഷന്‍ കാവേരി വഴി നാട്ടിലെത്തിച്ചു.

Story Highlights: body Albert who was killed in Sudan brought to Kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top