Advertisement

പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം, 14 കാരനെ സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊന്നു

May 18, 2023
Google News 2 minutes Read
Minor Boy Stabbed To Death By His Two Friends

ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ 14 കാരനെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തി. ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി.

ബറേലിയിലെ ഓൺല പ്രദേശത്തെ ഗ്രാമത്തിലാണ് സംഭവം. മേയ് 15ന് സുഹൃത്തുക്കളെ കാണാനായി ഇറങ്ങിയ 14 കാരൻ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. മേയ് 16ന് രാവിലെ ജില്ലയിലെ വനമേഖലയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. 10 ഓളം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ 14 ഉം 16 ഉം വയസ്സുള്ള സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.

ഇരയും രണ്ട് പ്രതികളും സഹപാഠികളാണ്. 13 വയസ്സുള്ള ഒരു പെൺകുട്ടിയുമായി ഇവർ സൗഹൃദത്തിലായിരുന്നു. പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി.

Story Highlights: Minor Boy Stabbed To Death By His Two Friends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here