Advertisement

അമ്മയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മിഷൻ

May 18, 2023
2 minutes Read
mother and daughter burned death Kerala Women's Commission took the case

തിരുവനന്തപുരം പുത്തൻതോപ്പിലെ വീട്ടിൽ അമ്മയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറൽ എസ്പിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്.

യുവതിയും കുഞ്ഞും മരിച്ച സംഭവം കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം. നിരവധി തവണ ഭർത്താവ് യുവതിയെ മർദ്ദിച്ചിരുന്നുവെന്ന് പിതാവ് പ്രമോദ് പറയുന്നു. ഭർത്താവിൻ്റെ അവിഹിതത്തെ നിരവധി തവണ യുവതി ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണം. മകളെ ഭർത്താവ് തീ കൊളുത്തി കൊന്നതാണെന്നും പ്രമോദ് ആരോപിച്ചു.

അതേസമയം, യുവതിക്ക്‌ നേരത്തെ ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു എന്ന് ഭർത്താവ് രാജു ജോസഫ് ടിൻസിലി പറഞ്ഞു. രണ്ട് ദിവസം മുൻപ് ശുചി മുറിയിൽ പോയി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കുഞ്ഞിനെയും കൊണ്ട് പോകുകയാണെന്ന് ഇന്നലെ ഫോണിൽ സന്ദേശം അയച്ചിരുന്നു. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും രാജു ജോസഫ് ടിൻസിലി പറഞ്ഞു.

Story Highlights: mother and daughter burned death Kerala Women’s Commission took the case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top