Advertisement

പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് ഓട്ടോയിൽ മടങ്ങവേ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; 5 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

May 18, 2023
Google News 2 minutes Read
New born baby died in an accident at Pallippuram

തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് നവജാതശിശു മരിച്ചു. അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ( New born baby died in an accident at Pallippuram ).

മണമ്പൂർ സ്വദേശികൾ സഞ്ചരിച്ച ഓട്ടോയിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സ് ഇടിച്ചുകയറുകയായിരുന്നു. പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

​ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരിച്ച കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസ് യാത്രികരിൽ പലർക്കും പരുക്കേറ്റതായാണ് ലഭ്യമാകുന്ന വിവരം.

Story Highlights: New born baby died in an accident at Pallippuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here