Advertisement

ക്രെഡിറ്റ് കാർഡ് ഉപയോക്താവാണോ ? ചട്ടങ്ങൾ മാറുന്നു; പുതിയ നിയമം അറിഞ്ഞിരിക്കുക

May 18, 2023
Google News 2 minutes Read
new rule for international credit card users

അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗ ചട്ടങ്ങൾ മാറുന്നു. ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് ഇനി ആർബിഐയുടെ ലിബറൈസ്ഡ് റെമിറ്റൻസ് സ്‌കീം (എൽആർഎസ് ) ബാധകമാകും. ( new rule for international credit card users )

നിലവിൽ ഇന്ത്യയ്ക്ക് പുറത്ത് ഉപയോഗിക്കുന്ന ഡെബിറ്റ് കാർഡ്, ഫോറക്‌സ് കാർഡ്, ബാങ്ക് ട്രാൻസ്ഫറുകൾ എന്നിവ മാത്രമാണ് എൽആർഎസ് പരിധിയിൽ വന്നിരുന്നത്. എൽആർഎസ് സ്‌കീം പ്രകാരം ഇന്ത്യൻ സ്വദേശികൾക്ക് ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ഒരു വർഷം 2,50,000 ഡോളർ വരെ ചെലവാക്കാം. ഈ പരിധിയിലേക്കാണ് ക്രെഡിറ്റ് കാർഡ് വിനിമയങ്ങൾ കൂടി വരുന്നത്.

ജൂലൈ 1 വരെ ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5% ടിസിഎസ് ലെവി ചുമത്തും. അതിന് ശേഷം 20% ലെവിയാകും ചുമത്തുക. ഇതോടെ ക്രെഡിറ്റ് കാർഡ് ബില്ലിൽ വലിയ വർധനയാകും ഉണ്ടാവുക.

ഇന്ത്യയിൽ നിന്ന് പുറത്ത് പോകുന്ന മിക്കവരും ക്രെഡിറ്റ് കാർഡാണ് പണമിടപാടുകൾക്കായി ഉപയോഗിക്കാറുള്ളത്. വിദേശത്ത് നടത്തുന്ന ക്രെഡിറ്റ് കാർഡ് വിനിമയത്തിൽ ടിസിഎസ് ചുമത്തുന്നതോടെ ക്രെഡിറ്റ് കാർഡ് ബിൽ ഉയരുകയും, ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുകയോ റീഫണ്ട് ലഭിക്കുകയോ ചെയ്യുന്നത് വരെ പ്രതിസന്ധിയുണ്ടാവുകയും ചെയ്യുമെന്ന് ക്ലിയർ ടാക്‌സ് സ്ഥാപകൻ അർചിത് ഗുപ്ത പറഞ്ഞു.

Story Highlights: new rule for international credit card users

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here