അപൂര്‍വരോഗത്തിന്റെ പിടിയിലകപ്പെട്ട് 18 വയസുകാരന്‍; കൈകോര്‍ക്കാം, ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാം; ഒത്തൊരുമിച്ച് നാട്

തലാസീമിയ മേജര്‍ എന്ന അസുഖത്തിന്റെ പിടിയിലായ 18 വയസുകാരന്റെ ചികിത്സക്കായി സഹായം ആഭ്യര്‍ത്ഥിച്ച് നാട്ടുകാരും സഹായസമിതി പ്രവര്‍ത്തകരും. മലപ്പുറം എടയൂര്‍ പഞ്ചായത്തിലെ പൂക്കാട്ടിരി എട്ടാം വാര്‍ഡില്‍ താമസിക്കുന്ന അക്ഷയ് ദാസിന്റെ ചികിത്സാ സഹായത്തിനായാണ് നാട്ടുകാര്‍ കൈകോര്‍ത്തത്. അക്ഷയ്ദാസിന്റെ ചികിത്സയ്ക്കായി വരുന്ന 50 ലക്ഷം രൂപയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. (Thalassemia major patient seeks help)
എടയൂര്‍ പഞ്ചായത്തിലെ പൂക്കാട്ടിരി എട്ടാം വാര്‍ഡില്‍ താമസിക്കുന്ന അക്ഷയ് ദാസ് എന്ന 18-കാരന്‍ തലാസീമിയ മേജര്‍ എന്ന അസുഖത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിന് ചികിത്സ ചിലവായ 50ലക്ഷം രൂപ താങ്ങാവുന്നതിലും അപ്പുറത്താണ്. ഇതോടെയാണ് സഹായം ആഭ്യര്‍ഥിച്ച് നാട്ടുകാരും സഹായസമിതി പ്രവര്‍ത്തകരും മുന്നിട്ടിരിങ്ങിയത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
എടയൂര്‍ കൊഴിക്കോട്ടില്‍ ചന്ദ്രദാസന്‍ ദാസന്‍ ജയശ്രി ദമ്പതികളുടെ മകനായ അക്ഷയ് ദാസ് തലാസീമിയ മേജര്‍ എന്ന അസുഖത്തെ തുടര്‍ന്ന് ഒരു വയസ്സ മുതല്‍ ചികിത്സയിലാണ്. ബംഗളൂരു മജൂംദാര്‍ ആശുപത്രിയില്‍ മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത് വഴി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന പ്രതീക്ഷയിലാണ് ആ കുടുംബം.
തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രദാസിന് കൂലിയിനത്തില്‍ ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഉപ ജീവനമാര്‍ഗം. ഈ ഭാരിച്ച ചികിത്സാ ചെലവ് വഹിക്കുന്നതിനുള്ള ധന സമാഹരണാര്‍തം പ്രദേശത്തുള്ളവര്‍ ചേര്‍ന്ന് അക്ഷയ ദാസ് ചികിത്സ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചാണ് അക്ഷയിക്കായി ഇവര്‍ കൈകോര്‍ക്കുന്നത്.
ബാങ്ക് വിവരങ്ങള്‍:
CHANDRADASAN K
A/C Number: 9913000100035207
PUNJAB NATIONAL BANK, VALANCHERY
IFSC code: PUNB0991300
GPAY NUMBER: 9074490632
Story Highlights: Thalassemia major patient seeks help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here