Advertisement

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോൺ; ബിഎസ്എഫ് വെടിവെച്ചിട്ടു

May 19, 2023
Google News 2 minutes Read
Representative Image of Drone

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോണിന്റെ സാന്നിധ്യം. അമൃത സെക്ടറിലാണ് സംഭവം. ബിഎസ്എഫിന്റെ പതിവ് പട്രോളിങ് ഇടയിലാണ് ഇന്ത്യൻ അതിർത്തി മുറിച്ചുകടന്ന് ഡ്രോൺ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന്, ഡ്രോൺ വെടിവച്ചിട്ടു. പ്രാഥമിക പരിശോധനയിൽ ഡ്രോണിൽ നിന്നും ലഹരിയോ ആയുധങ്ങളോ കണ്ടെത്താൻ സാധിച്ചില്ല. BSF Fires at Pak Drones Intruding into Indian Territory

ഡ്രോണിൽ നിന്നും ഇവ എന്തെങ്കിലും വീണു പോയിട്ടുണ്ടോ എന്നും ബിഎസ്എഫ് അന്വേഷിക്കും. മേഖലയിൽ സൈന്യം പരിശോധന നടത്തുന്നു. സമീപകാലത്തായി തുടർച്ചായി ജമ്മു കാശ്മീരിന്റെയും പഞ്ചാബിന്റെയും അതിർത്തികളിൽ പാക് ഡ്രോണുകൾ കണ്ടെത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

Story Highlights: BSF Fires at Pak Drones Intruding into Indian Territory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here