ഗുജറാത്ത് മുൻ മന്ത്രി വാഹനാപകടത്തിൽ മരിച്ചു

ഗുജറാത്ത് മുൻ കൃഷി മന്ത്രി വല്ലഭായ് വഗാസിയ(69) വാഹനാപകടത്തിൽ മരിച്ചു. മന്ത്രി സഞ്ചരിച്ച കാർ ബുൾഡോസറിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ അമ്രേലി ജില്ലയിലെ സവർകുണ്ഡ്‌ല ടൗണിന് സമീപമായിരുന്നു അപകടം.(Former Gujarat Minister Killed In Road Accident)
വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് വണ്ട പൊലീസ് അറിയിച്ചു. സമീപ ഗ്രാമത്തിൽ നിന്ന് സവർകുണ്ഡ്‌ലയിലേക്ക് മടങ്ങുകയായിരുന്ന മുൻമന്ത്രി വണ്ട ഗ്രാമത്തിന് സമീപം അപകടത്തിൽപെടുകയായിരുന്നു. കാർ ബുൾഡോസറിൽ ഇടിച്ചാണ് വഗാസിയയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റൊരൾക്കും പരിക്കേറ്റത്.
ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വല്ലഭായ് വഗാസിയ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടവിവരമറിഞ്ഞ് നിരവധി പാർട്ടി നേതാക്കളും അനുയായികളും ആശുപത്രിയിൽ തടിച്ചുകൂടി. സവർകുണ്ഡ്‌ല നിയമസഭാ സീറ്റിൽ നിന്നുള്ള മുൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗമായ 69 കാരനായ വഗാസിയ, വിജയ് രൂപാണി സർക്കാരിന്റെ ആദ്യ ടേമിൽ കൃഷി, നഗര ഭവന മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Story Highlights: Former Gujarat Minister Killed In Road Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here