അർബുദത്തെ തോൽപ്പിച്ച് വീണ്ടും ഡ്യൂട്ടിയിൽ തിരിച്ചെത്തി ഒരു പൊലീസ് നായ

പഞ്ചാബ് പൊലീസിൻ്റെ കനൈൻ സ്ക്വാഡിൽ ഭാഗമായിരുന്ന ലാബ്രഡോർ ഇനത്തിൽ പെട്ട ‘സിമ്മി’ എന്ന പെൺ നായ. സ്ഫോടകവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ കണ്ടെത്തുന്നതിൽ വിദഗ്ധയാണ് സിമ്മി. എന്നാൽ ഏതാനും മാസങ്ങൾക്കുമുമ്പ് ക്യാൻസർ സ്ഥിരീകരിച്ചതോടെ സിമ്മിക്ക് ജോലിയിൽ നിന്ന് ഇടവേള ആവശ്യമായിവന്നു. ഇപ്പോഴിതാ ക്യാൻസറിനെ തോൽപ്പിച്ച് ഡ്യൂട്ടിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സിമ്മി.(Punjab Police Labrador Dog Beats Cancer To Join Back Duty)
പഞ്ചാബ് പൊലീസാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗത്തെ തോൽപ്പിച്ച് പൂർണ ആരോഗ്യം വീണ്ടെടുത്ത സിമ്മി, വെള്ളിയാഴ്ച ഡ്യൂട്ടിയിൽ തിരിച്ചെത്തിയതായി പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥനോടൊപ്പം നടക്കുന്ന സിമ്മിയുടെ വീഡിയോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്.
#WATCH | Faridkot: A Labrador dog named Simmy, who is part of the Punjab Police Canine squad, beats cancer and joins back duty pic.twitter.com/hT4qEqFqH4
— ANI (@ANI) May 19, 2023
വിദേശിയിൽ നിന്ന് എത്തിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടുന്നതിലും, അട്ടിമറി വിരുദ്ധ പരിശോധനകളിലും സിമ്മി വിദഗ്ധയാണെന്ന് ഫരീദ്‌കോട്ട് സീനിയർ പൊലീസ് സൂപ്രണ്ട് ഹർജിത് സിംഗ് പറയുന്നു.
ക്യാൻസറിനെ തോൽപ്പിച്ച് ജോലിയിൽ തിരിച്ചെത്തിയ സിമ്മിയുടെ കഥ കേട്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ആശംസകളുമായി എത്തുന്നത്. അതേസമയം സിമ്മിയുടെ ആരോഗ്യത്തിൽ വീഴ്ച വരുത്തരുതെന്ന് പൊലീസിനെ ഓർമ്മിപ്പിക്കുന്നുണ്ട് ചിലർ.
Story Highlights: Punjab Police Labrador Dog Beats Cancer To Join Back Duty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here