Advertisement

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസ്: പരാതിക്കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

May 19, 2023
Google News 2 minutes Read
Spouse exchange case in Kottayam: Complainant hacked to death by her husband

സംസ്ഥാനത്ത് വലിയ വിവാദമായി മാറിയ കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ ഭര്‍ത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു. വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ മണർകാട് സ്വദേശിനിയായ 26 കാരിയാണ് മരിച്ചത്. അക്രമം നടത്തിയ ശേഷം ഭര്‍ത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. രക്തത്തിൽ കുളിച്ച് വീട്ടുമുറ്റത്ത് കമിഴ്‌ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയ യുവതിയെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പൊലീസിന് മൊഴി നൽകി. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്.

യുവതി നൽകിയ പരാതിയെത്തുടർന്നാണ് ഭർത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്‌‌തത്. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ആശയ വിനിമയം നടത്തിയിരുന്നത്. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒൻപത് പേർ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു. ബന്ധത്തിന് തയ്യാറാകാതെ വരുമ്പോൾ കുട്ടികളെയടക്കം ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

Story Highlights: Spouse exchange case in Kottayam: Complainant hacked to death by her husband

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here