കൊടുങ്കാറ്റിൽ പാറി സോഫ; അങ്കാരയിൽ നിന്നുള്ള വിഡിയോ വൈറൽ

തുർക്കിയിലെ അങ്കാരയിലുണ്ടായ കൊടുങ്കാറ്റിൽ വീട്ടിൽ നിന്ന് സോഫ തെറിച്ച് ആകശത്ത് പാറി നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മറ്റൊരു കെട്ടിടത്തിൽ നിന്ന ഒരു വ്യക്തി പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ഒറ്റ നോട്ടത്തിൽ ഒരു പേപ്പർ കഷ്ണമെന്ന് തോന്നിക്കുമെങ്കിലും ക്യാമറ സൂം ചെയ്യുന്നതോടെ ആകാശത്ത് പറന്നത് സോഫയാണെന്ന് മനസിലാകും. ( Violent Storm Causes Sofa To Fly In Sky In Ankara )
മെയ് 17നാണ് അങ്കാരയെ നടുക്കി കൊടുങ്കാറ്റ് വരുന്നത്. മണിക്കൂറിൽ 78 കി.മി വേഗത്തിലായിരുന്നു കൊടുങ്കാറ്റ്. ജനങ്ങളോട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അങഅകാര മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി മേയർ മൻസൂർ യവാസ് അറിയിച്ചിരുന്നു.
Multiple sofas flying during storm in Ankara, Turkey. pic.twitter.com/gWpzUuwDM8
— Guru of Nothing (@GuruOfNothing69) May 17, 2023
അങ്കാരയിലെ കൊടുങ്കാറ്റിന്റേയും കനത്ത മഴയുടേയും വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നേരത്തേയും പ്രദേശവാസികൾ പങ്കുവച്ചിരുന്നു.
Story Highlights: Violent Storm Causes Sofa To Fly In Sky In Ankara