‘തോരാ കണ്ണീരായി കുട്ടനാട്’; ചർച്ച ചെയ്ത് 24 കണക്ട്

കുട്ടനാടൻ ജനത അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ചയ്ക്കെടുത്ത് ട്വന്റിഫോർ കണക്ട്. വിവിധ ജില്ലകളിലായി പര്യടനം തുടരുന്ന 24 കണക്ട് ഇന്ന് എത്തിയിരിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. കുട്ടനാടൻ ജനത കാലങ്ങളായി അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങങ്ങളും, കുട്ടനാടിന്റെ വികസന പ്രവർത്തനങ്ങളും സംബന്ധിച്ച ചർച്ചയിൽ ജനപ്രതിനിധകളും പങ്കെടുക്കും. കുട്ടനാടൻ എംഎൽഎ തോമസ് കെ തോമസ്, മുൻ എംഎൽഎ ഡി സുഗതൻ, കുട്ടനാട്ടുകാരനായ മാധ്യമപ്രവർത്തകൻ എം.ജയചന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നു. ചമ്പക്കുളം പാടശേഖര ഏകോപന സമിതി സെക്രട്ടറി എം.കെ വർഗീസ് ഉൾപ്പെടെ വിവിധ പാടശേഖര സമിതി ഭാരവാഹികളും ചർച്ചയിൽ പങ്കെടുക്കും. ( 24 connect debate about kuttanad issue )
സമൂഹത്തിൽ സഹായമാവശ്യമുള്ളവരെയും സഹായം നൽകാൻ മനസുള്ളവരെയും ഒരുകുടക്കീഴിൽ അണിനിരത്തുന്ന 24 കണക്റ്റിൻ്റെ പ്രചരണ ജാഥ ആറാം ദിവസം ആലപ്പുഴയിലാണ് പര്യടനം നടത്തുന്നത്. കായംകുളം അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൗണ്ടിൽ ഒരുക്കിയ ആദ്യ കേന്ദ്രത്തിൽ തന്നെ ട്വൻ്റി ഫോർ കണക്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ആഗോള മലയാളികളുടെ ബൃഹദ് ശൃംഘലയായ 24കണക്ടിന്റെ റോഡ് ഷോക്ക് ആലപ്പുഴയിൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ചേർത്തല തങ്കിയിൽ എത്തിയ റോഡ് ഷോ ആഘോഷപൂർവ്വമാണ് ജനങ്ങൾ ഏറ്റെടുത്തത്. വൈകിട്ട് ഏഴുമണിക്ക് പുന്നപ്ര പറവൂർ പബ്ലിക് ലൈബ്രറി അങ്കണത്തിൽ റോഡ് ഷോ സമാപിച്ചു.
Story Highlights: 24 connect debate about kuttanad issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here