24 കണക്ടിന്റെ റോഡ് ഷോയ്ക്ക് ആലപ്പുഴയിൽ ഗംഭീര വരവേൽപ്പ്
ആഗോള മലയാളികളുടെ ബൃഹദ് ശൃംഘലയായ 24കണക്ടിന്റെ റോഡ് ഷോക്ക് ആലപ്പുഴയിൽ ഗംഭീര വരവേൽപ്പ്. ചേർത്തല തങ്കിയിൽ എത്തിയ റോഡ് ഷോ ആഘോഷപൂർവ്വമാണ് ജനങ്ങൾ ഏറ്റെടുത്തത്. വൈകിട്ട് ഏഴുമണിക്ക് പുന്നപ്ര പറവൂർ പബ്ലിക് ലൈബ്രറി അങ്കണത്തിൽ റോഡ് ഷോ സമാപിക്കും. കണ്ണീരോടെ കുട്ടനാട് എന്ന വിഷയത്തിൽ ജനകീയ സംവാദ പരിപാടിയും പുന്നപ്രയിൽ നടക്കും. ( 24 Connect road show in Alappuzha ).
സമൂഹത്തിൽ സഹായമാവശ്യമുള്ളവരെയും സഹായം നൽകാൻ മനസുള്ളവരെയും ഒരുകുടക്കീഴിൽ അണിനിരത്തുന്ന 24 കണക്റ്റിൻ്റെ പ്രചരണ ജാഥ ആറാം ദിവസം ആലപ്പുഴയിലാണ് പര്യടനം നടത്തുന്നത്. കായംകുളം അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൗണ്ടിൽ ഒരുക്കിയ ആദ്യ കേന്ദ്രത്തിൽ തന്നെ ട്വൻ്റി ഫോർ കണക്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Read Also: പന്തളത്തിന്റെ വികസനം ചർച്ച ചെയ്ത് 24 കണക്ട്; നാളെ ആലപ്പുഴയിലേക്ക്
കായംകുളം NIMBUS ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ വിദ്യാർത്ഥിനികൾ കോളേജ് യാത്രാ മദ്ധ്യേ 24 കണക്റ്റിന് ആശംസയർപ്പിച്ച് ചുവട് വെച്ചു. ഉച്ചയ്ക്കുശേഷം ചേർത്തല തങ്കിയിൽ എത്തിച്ചേർന്ന പ്രചരണ ജാഥയ്ക്ക് ആവേശവലമായ സ്വീകരണമാണ് ലഭിച്ചത്. ഫ്ലവേഴ്സ് ടോപ്പ് സിങ്ങേഴ്സിലെയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പരിപാടികളിൽ തങ്കി നിവാസികളും പങ്കാളികളായി.
രാത്രി ഏഴുമണിക്ക് പുന്നപ്ര പറവൂരിലാണ് ആലപ്പുഴ ജില്ലയിലെ റോഡ് ഷോയുടെ സമാപനം. പറവൂർ പബ്ലിക് ലൈബ്രറി ഒരുക്കുന്ന വേദിയിൽ കണ്ണീരോടെ കുട്ടനാടൻ വിഷയത്തിൽ ജനകീയ സംവാദം നടക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ സംവാദത്തിൽ പങ്കെടുക്കും.
Story Highlights: 24 Connect road show in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here