Advertisement

കാട്ടുപോത്ത് ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടത് കേരളത്തെ നടുക്കി, ജനങ്ങൾക്ക് സംരക്ഷണം വേണം; കാതോലിക്കാ ബാവാ

May 20, 2023
Google News 1 minute Read
catholica bava reacts to wild buffalo attack

കാട്ടുപോത്ത് ആക്രമണത്തിൽ മലയോര നിവാസികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് കാതോലിക്കാ ബാവാ. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടത് കേരളത്തെ നടുക്കുന്ന വാർത്തയാണ്. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണം. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ചിലർ ജനവികാരം സർക്കാരിനെതിരെയാക്കാനും പ്രതിഷേധം ആളി കത്തിക്കാനും ശ്രമിച്ചുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ നേരത്തേ പറഞ്ഞിരുന്നു. സാധാരണ ഗതിയിൽ കാട്ടുപോത്തിന്റെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാറുള്ളതല്ല. സംഭവത്തിൽ വനം വകുപ്പ് സമയോചിതമായി ഇടപെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നാട്ടുകാരുടെത് ന്യായമായ പ്രതിഷേധമാണ്. ജില്ലാ കളക്ടർ ചർച്ച നടത്തി, ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പ്രശ്നപരിഹാരത്തേക്കാൾ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരത്തിനായി നടക്കുന്നവർക്ക് ഒപ്പം നിൽക്കാനാകില്ല. രാത്രിയെന്ന് സർക്കാർ പറഞ്ഞാൽ അവർക്ക് പകലാണ്, പകലെന്ന് പറഞ്ഞാൽ രാത്രിയും.

കാട്ടുപോത്തിനെ വെടിവെയ്ക്കാനുള്ള ഉത്തരവും വിവാദമായി. സവിശേഷ സാഹചര്യത്തിൽ ജില്ല മജിസ്ട്രേട്ടിനും ഉത്തരവിടാം. ആ പ്രദേശത്തെ നിരീക്ഷണ വലയത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകർക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഒഴിവാക്കണം. ചില സമയത്ത് അടിയന്തിര നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: catholica bava reacts to wild buffalo attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here