Advertisement

നിർണായക മത്സരത്തിൽ ഡൽഹിക്ക് എതിരെ കൂറ്റൻ വിജയ ലക്ഷ്യം ഉയർത്തി ചെന്നൈ

May 20, 2023
2 minutes Read
Images Conway ande Gaikwad DC vs CSk IPL 2023

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 224 വിജയലക്ഷ്യം. ഡൽഹിയിൽ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 223 റൺസ് നേടി. ഓപ്പണർമാരായ ഋതുരാജ് ഗൈക്വാദും ഡെവോൺ കോൺവേയും തകർത്തടിച്ചപ്പോൾ ചെന്നൈക്ക് ലഭിച്ചത് ഉഗ്രൻ തുടക്കം. പവർ പ്ലേയിൽ ചേതൻ സക്കറിയയുടെ ഓവർ മാത്രമാണ് ചെന്നൈയെ വരിഞ്ഞ് മുറുക്കിയത്. ആദ്യ ആറ് ഓവറിൽ ചെന്നൈ നേടിയത് 52 റണ്ണുകൾ. ചേതന് മാത്രമാണ് ഡൽഹി ബോളിങ് നിരയിൽ കാര്യമായ പ്രഹരങ്ങൾ ലഭിക്കാതിരുന്നത്. DC needs 224 runs to win vs CSK IPL 2023

ചെന്നൈയുടെ ആദ്യ വിക്കറ്റു വീണത് പതിനഞ്ചാം ഓവറിലായിരുന്നു. ചേതൻ സക്കറിയയുടെ പന്തിൽ റോസ്സോയുവിന് ക്യാച്ച് നൽകി ഋതുരാജ് ഗൈക്വാദ് ( 50 പന്തിൽ 79 ) പുറത്തായി. പകരമെത്തിയ ശിവം ദുബെ 9 പന്തുകൾ മാത്രമേ നേരിട്ടുവെങ്കിലും 22 റൺസ് എടുത്ത് ടീമിന്റെ റൺ നിരക്കിന് മുതൽക്കൂട്ടായി. 52 പന്തുകളിൽ നിന്ന് 167.31 സ്ട്രൈക്ക് റേറ്റിൽ 87 റൺസ് അടിച്ചെടുത്ത ഡെവോൺ കോൺവെ ചെന്നൈയുടെ താരമായി. ഖലീൽ അഹമ്മദിന്റെ പന്തിൽ ലളിത് യാദവിന് ക്യാച്ച് നൽകി ദുബെ പുറത്തായതോടെ ചെന്നൈ നായകൻ എം. എസ് ധോണി കളികളത്തിലെത്തി. 4 മാത്രം നേരിട്ട താരത്തിന് അഞ്ച് റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ.

Read Also: പ്ലേ ഓഫ് ടിക്കറ്റ് ലക്ഷ്യമിട്ട് ചെന്നൈയും ലഖ്‌നൗവും; വഴിമുടക്കാൻ ഡൽഹിയും കൊൽക്കത്തയും

നോർട്ജെയുടെ പന്തിൽ കോൺവെ പുറത്തായതോടെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ ചെന്നൈ 200 കടന്നു. 15 പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ നേരിട്ട് പ്ലേ ഓഫിലെത്താം. നേരെമറിച്ച്, എംഎസ് ധോണിയുടെ ടീം തോറ്റാൽ പ്ലേ ഓഫിലെത്താൻ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടിവരും. ഡൽഹി നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ ഇന്ന് അവര്‍ക്ക് അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമാണിത്.

Story Highlights: DC needs 224 runs to win vs CSK IPL 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top