സ്വപ്ന സുരേഷിനൈതിരെ എം.വി ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സാക്ഷി വിസ്താരം ഇന്ന്

സ്വപ്ന സുരേഷിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയ മാനനഷ്ട കേസില്‍ സാക്ഷി വിസ്താരം ഇന്ന് നടക്കും. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മുന്‍ എഡിഎം എ സി മാത്യു, സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെ ഗണേശന്‍ എന്നിവരാണ് ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകേണ്ടത്.
പരാതിക്കാരനായ എംവി ഗോവിന്ദന്റെ മൊഴി തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതാണ് മാനനഷ്ടക്കേസിന് ആധാരമായത്.
എന്നാൽ ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും തൻറെ വ്യക്തി ജീവിതത്തിൽ കരിനിഴലിൽ വീഴ്ത്തിയെന്നുമാണ് മാനഷ്ട പരാതിയിൽ എംവി ഗോവിന്ദൻ ചൂണ്ടികാട്ടിയത്.
Story Highlights: Defamation case MV Govindan against Swapna Suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here