Advertisement

‘വർഗീയതക്കും ഭീകരവാദത്തിനും മതമില്ല, പഹൽഗാം ആക്രമണത്തിൽ CPIM പ്രചരണ ക്യാമ്പയിൻ സംഘടിപ്പിക്കും’: എം.വി.ഗോവിന്ദൻ

5 days ago
Google News 1 minute Read
mv govindan

പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തവർ കശ്മീരിലെ ജനങ്ങളുടെയും രാജ്യത്തിൻ്റെയും ശത്രുക്കൾ. ദൂരിപക്ഷ വർഗീയത പോലെതന്നെ ന്യൂനപക്ഷ വർഗീയതയും ജനതാൽപര്യത്തിന് എതിരാണ്.

തീവ്രവാദ ആക്രമണത്തിലെ വീഴ്ച ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമായി CPIM കാണുന്നില്ല. കശ്മീരിൽ കേന്ദ്രത്തിൻ്റെ തെറ്റായ ഇടപെടൽ ഉണ്ടായപ്പോഴെല്ലാം പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ആക്രമണത്തിൽ മരിച്ച രാമചന്ദ്രൻെറ മകൾക്ക് എതിരായ സൈബർ ആക്രമണം മതനിരപേക്ഷ സമൂഹത്തിന് അപമാനമാണ്.

വർഗീയതക്കും ഭീകര വാദത്തിനും മതമില്ല. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ എതെങ്കിലും മത വിഭാഗത്തെ തെറ്റായി ചിത്രീകരിക്കരുത്. പഹൽഗാം ആക്രമണത്തിൽ CPIM പ്രചരണ കാമ്പയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

29, 30 തീയതികളിൽ ഭീകരവാദത്തിന് എതിരെ മാനവികത എന്ന മുദ്രാവാക്യം ഉയർത്തി സദസുകൾ സംഘടിപ്പിക്കും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി എഫിലാണ് പ്രശ്നമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Story Highlights : M V Govindan on Pahalgam attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here