ഹൃദയപൂർവ്വം പൊതി ചോർ വിതരണം തലശേരി ആശുപത്രിയിൽ 4 വർഷം പൂർത്തീകരിച്ചു; കുറിപ്പുമായി വി കെ സനോജ്

തലശേരി മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം നാലാം വർഷത്തിലേക്കെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി കെ സനോജ് . ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഹൃദയപൂർവ്വം പൊതി ചോറുകൾ വിതരണം തലശ്ശേരി ഗവ: ഹോസ്പിറ്റലിൽ 4 വർഷം പൂർത്തീകരിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(DYFI completed 4 years of distributing bagged rice at Thalassery Hospital)
കഴിഞ്ഞ ദിവസം പാലക്കാട്, തൃശുർ മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം നാലാം വർഷത്തിലേക്കും ഏഴാം വർഷത്തിലേക്കും കടന്നു.ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വീടുകളിൽ നിന്ന് ശേഖരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയത്.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഹൃദയപൂർവ്വം പൊതി ചോറുകൾ വിതരണം തലശ്ശേരി ഗവ: ഹോസ്പിറ്റലിൽ 4 വർഷം പൂർത്തീകരിച്ചു.പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഷിമ, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ, ട്രഷറർ കെ ജി ദിലീപ്, ബ്ലോക്ക് സെക്രട്ടറി പി സനീഷ്,പി വി സച്ചിൻ, മുഹമ്മദ് ഫാസിൽ, ഫിദ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തുവെന്ന് ഡിവൈഎഫ്ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.
Story Highlights: DYFI completed 4 years of distributing bagged rice at Thalassery Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here