Advertisement

ഇന്റർകോണ്ടിനെന്റൽ – സാഫ് കപ്പുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ രണ്ട് മലയാളികൾ

May 20, 2023
Google News 9 minutes Read
Image of Indian Football team training

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇന്റർകോണ്ടിനെന്റൽ – സാഫ് കപ്പ് ടൂര്ണമെന്റിനുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടൂർണമെന്റുകൾക്കുമായി 27 അംഗ ടീമിനെയാണ് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ചത്. ടീമിൽ രണ്ട് മലയാളികൾ ഉൾപ്പെട്ടു. പരിചയ സമ്പന്നരായ താരങ്ങളെയും യുവതാരങ്ങളെയും ഉൾപ്പെടുത്തിയ ടീമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനിച്ച ഇന്ത്യൻ ഫുട്ബോളിലെ ക്ലബ് മത്സരങ്ങളിലെ പ്രകടനങ്ങൾ കണക്കിലെടുത്താണ് ടീം പ്രഖ്യാപനം. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ടീമിൽ ഉൾപ്പെട്ടു. Indian Football team for Hero Intercontinental Cup and SAFF Cup

ജൂൺ ഒൻപതിനാണ് ഇന്റർകോണ്ടിനന്റൽ കപ്പ് അരങ്ങേറുക. ഒഡീഷയിലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലെബനൻ, വനാതു, മംഗോളിയ എന്നിവർ പങ്കെടുക്കും. മംഗോളിയക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2019 ൽ നടന്ന അവസാന ടൂർണമെന്റിൽ നോർത്ത് കൊറിയ ആയിരുന്നു വിജയികൾ. ജൂൺ 21 നു ആരംഭിക്കുന്ന സാഫ് കപ്പിന് വേദിയാകുന്നത് കർണാടകയിലെ ശ്രീ കണ്ടീരവ സ്റ്റേഡിയമാണ്. ഗ്രൂപ്പ് എയിൽ കുവൈറ്റ്, നേപ്പാൾ, പാകിസ്ഥാൻ എന്നിവരോടൊപ്പമാണ് നിലവിലെ ജേതാക്കളായ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. 2024 ലെ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൂർണമെന്റുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ഇന്ത്യയുടെ തീരുമാനം.

Read Also: സാഫ് കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ

ഇന്ത്യയുടെ സ്‌ക്വാഡ് :

Goalkeepers: Gurpreet Singh Sandhu, Amrinder Singh and Phurba Lachenpa Tempa.

Defenders: Subhasish Bose, Pritam Kotal, Sandesh Jhingan, Anwar Ali, Akash Mishra, Mehtab Singh and Rahul Bheke.

Midfielders: Liston Colaco, Ashique Kuruniyan, Suresh Singh Wangjam, Rohit Kumar, Udanta Singh, Anirudh Thapa, Naorem Mahesh Singh, Nikhil Poojary, Jeakson Singh, Sahal Abdul Samad, Lalengmawia Ralte, Lallianzuala Chhangte, Rowllin Borges and Nandhakumar Sekar.

Story Highlights: Indian Football team for Hero Intercontinental Cup and SAFF Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here