പിഎഫ്ഐ നേതാവിന് അനധികൃത റിസോർട്ട്; പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

പിഎഫ്ഐ നേതാവിന്റെ ഉടമസ്ഥതയില്ലുള്ള റിസോർട്ടിന് അനധികൃതമായി പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം. ഇടുക്കി മാങ്കുളത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മാങ്കുളം പഞ്ചായത്ത് സെക്രട്ടറി, സെക്ഷൻ ക്ലർക്ക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു. ( Illegal resort for PFI leader, Investigation ).
Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാഗോപാൽ
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ നേതാവായിരുന്ന എം കെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് മതിയായ രേഖകളില്ലാതെ പ്രവർത്തനാനുമതി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ സെക്രട്ടറി, സെക്ഷൻ ക്ലർക്ക് എന്നിവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ വീഴ്ച്ച സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
പോപ്പുലർ ഫ്രണ്ട് ബന്ധത്തെ തുടർന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി ) ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ പലതവണ മാങ്കുളം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. എം കെ അഷറഫ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ജയിലിലാണ്.
Story Highlights: Illegal resort for PFI leader Investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here