പിറന്നാൾ ദിനത്തിൽ മോഹൻലാലിന് 72 ലക്ഷത്തിന്റെ കാർ സമ്മാനം

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് 72 ലക്ഷം രൂപയുടെ ആഡംബര കാർ സമ്മാനിച്ച് ഹെഡ്ജ് ഉടമ അലക്‌സ് കെ ബാബു. ഇന്ന് ഉച്ചയോടെയാണ് കിയ ഷോറൂം അധികൃതർ താരത്തിന്റെ വീട്ടിലെത്തി കാർ സമ്മാനിച്ചത്. ( KIA EV 6 Mohanlal birthday gift )
മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം കാർ ഏറ്റുവാങ്ങുമ്പോൾ മേജർ രവി, ഷിബു ബേബി ജോൺ എന്നിവരും ഉണ്ടായിരുന്നു. ജൂൺ 2ന് പുറത്തിറക്കിയ കിയ ഇവി6 എന്ന പുത്തൻ മോഡലാണ് അലക്‌സ് പ്രിയ സുഹൃത്തിന് സമ്മാനിച്ചിരിക്കുന്നത്.
3.5 സെക്കൻഡിൽ 100 കി.മി സ്പീഡ് കൈവരിക്കാൻ സാധിക്കുന്ന വാഹനത്തിന്റെ പവൻ 323 ബിഎച്ച്പിയാണ്. ഇലക്ട്രിക് വാഹനമായ കിയ ഇവി6ന് 19 മിനിറ്റിൽ 80% ചാർജ് കയറും.
Story Highlights: KIA EV 6 Mohanlal birthday gift
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here