ഒന്നിച്ച് കൈകോര്‍ത്ത്…. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

അറുപത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. മോഹന്‍ലാലിനൊപ്പം കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചു. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചത്. ഇരുവരുടെയും ചിത്രം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.(Mammootty wishes Mohanlal on his birthday)
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന് നിസംശയം പറയാം. 1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരില്‍ ജനിച്ച മോഹന്‍ലാല്‍ 1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ ഭാഷകളിലായി 350ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളില്‍ നൂറുകണക്കിന് അനശ്വര കഥാപാത്രങ്ങളെ സൃഷ്ടിച്ച മോഹന്‍ലാല്‍ എന്ന നടനെ തേടി രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാര്‍ഡുകളും ഒന്‍പതോളം തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരങ്ങളുമെത്തി. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും 2019 ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ബഹുമതിയും നല്‍കി ഭാരത സര്‍ക്കാര്‍ ആദരിച്ചു.
Read Also: നടൻ അശ്വിൻ ജോസ് വിവാഹിതനായി
2009ല്‍ മോഹന്‍ലാലിന് ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല 2010ലും കാലിക്കറ്റ് സര്‍വ്വകലാശാല 2018ലും ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്.
Story Highlights: Mammootty wishes Mohanlal on his birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here