‘കുടുമ കെട്ടി, കൈയ്യിൽ ടാറ്റൂ അടിച്ച് വാലിബൻ’; മോഹന്‍ലാല്‍ ലുക്ക് വൈറൽ

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനവുമായി‘മലൈക്കോട്ടൈ വാലിബൻ’ നിർമാതാവ് ഷിബു ബേബി ജോൺ. ‘മലൈക്കോട്ടൈ വാലിബൻ’ ആയുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഷിബു ബേബി ജോൺ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുടുമി കെട്ടി, കയ്യിൽ പച്ച കുത്തിയ മോഹൻലാലിനെ ചിത്രത്തിൽ കാണാം. ഷിബു ബേബി ജോണും ഒപ്പമുണ്ട്.
‘തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനിൽക്കുന്നു. ഹാപ്പി ബർത്ത് ഡെ ലാലു’’- ചിത്രം പങ്കുവച്ച് ഷിബു കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനായി വലിയ കാത്തിരിപ്പിലാണ് മോഹൻലാൽ ആരാധകർ. വാലിബന്‍റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അടുത്തിടെ അവസാനിച്ചിരുന്നു. നിലവിൽ ചെന്നൈയിൽ ആണ് ചിത്രീകരണം ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘ നിര്‍മ്മാണ പങ്കാളികളാണ്.
Story Highlights: Mohanlal movie Malaikottai Vaaliban new look goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here