‘സുരേഷിനും സുമലത ടീച്ചറിനും കല്യാണം’?; സേവ് ദ് ഡേറ്റ് വിഡിയോയുടെ വാസ്തവം

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിക്കുന്ന ‘സേവ് ദ് ഡേറ്റ്’ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതോടെ ഇരുവരും ജീവിതത്തിൽ വിവാഹിതരാകുകയാണെന്ന് കരുതി നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്. എന്നാൽ ഇതൊരു സിനിമാ പ്രമോഷൻ വിഡിയോയാണെന്നാണ് സൂചന.
ഇരുവരും ഡാന്‍സ് കളിക്കുന്നത് അടക്കം ഉള്ള മനോഹരമായ ഗാനം ഉള്‍പ്പെടുന്നതാണ് പുറത്തുവന്ന സേവ് ദി ഡേറ്റ് വിഡിയോ. ഗായകന്‍ അലോഷിയാണ് വിഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്‌ച നിശ്ചയമെന്ന ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഇദ്ദേഹമായിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലും രാജേഷ് കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്‍റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Story Highlights: Rajesh Madhavan Chitra Save the date video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here