ആഭ്യന്തരയുദ്ധം മൂലം തിരിച്ചുപോകാനാകാത്ത സുഡാനി യുവതിക്ക് ദുബായില്‍ സുഖപ്രസവം; നന്ദിസൂചകമായി കുഞ്ഞുങ്ങള്‍ക്കിട്ട പേരും കൗതുകം

സുഡാന്‍ ആഭ്യന്തര യുദ്ധം മൂലം നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാതിരുന്ന സുഡാനി യുവതിക്ക് ദുബായില്‍ സുഖപ്രസവം. ദുബായില്‍ സന്ദര്‍ശനത്തിനും ഷോപ്പിങിനുമായി എത്തിയ ദമ്പതികള്‍ക്കാണ് ആഭ്യന്തര യുദ്ധം കനത്തത് മൂലം തിരികെ പോകാന്‍ കഴിയാതിരുന്നത്. റംസാന് മുന്‍പായിരുന്നു ഇരുവരും ദുബായില്‍ എത്തിയത്.
പ്രസവതീയതി അടുക്കുന്ന സമയം നാട്ടിലേക്ക് തിരിച്ചുപോകാനായിരുന്നു സുഡാന്‍ പൗരനായ ആസിം ഉമറിന്റെയും ഭാര്യ ദുആ മുസ്തഫയുടെയും പ്ലാന്‍. എന്നാല്‍ യുദ്ധം രൂക്ഷമായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അപ്പോഴേക്കും പ്രസവ തീയതിയും അടുത്തു. അതോടെ തിരിച്ചുപോക്കും പ്രതിസന്ധിയിലായി. തുടര്‍ന്ന് ദുആ മുസ്തഫയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പ്രസവത്തിലാണ് ദുആയ്ക്കും ആസിം ഉമറിനും ഇരട്ടക്കുട്ടികള്‍ പിറന്നത്.
Read Also: സൗദിയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിന് വാറ്റ് ഏര്‍പ്പെടുത്തുന്നു
ദുബായി നല്‍കിയ സ്‌നേഹത്തിനും പരിചരണത്തിനും സുഡാനി ദമ്പതികള്‍ നന്ദി പറഞ്ഞത് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കിട്ട പേരിലൂടെയായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനോടുള്ള ആദര സൂചകമായി ആണ്‍കുട്ടിക്ക് മുഹമ്മദ് എന്നും
ഷെയ്ഖ് മുഹമ്മദിന്റെ പത്‌നി ഷെയ്ഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമ ആലു മക്തൂമിന്റെ ‘ഹിന്ദ്’ എന്ന പേര് പെണ്‍കുട്ടിക്കും നല്‍കി. സുഡാനില്‍ കാര്യങ്ങള്‍ പഴയ രീതിയിലേക്ക് എത്തുമ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനാണ് ആസിമിന്റെയും കുടുംബത്തിന്റെയും തീരുമാനം.
Story Highlights: Sudanese women give birth to twins in Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here