സന്ദീപാനന്ദഗിരി സഞ്ചരിക്കുന്നത് ബിഎംഡബ്ലിയു കാറിൽ; സ്വാമിക്ക് ആഡംബര വണ്ടിയോ എന്ന് ചോദിക്കുന്നവർക്ക് ഉത്തരം നൽകി സന്ദീപാനന്ദഗിരി

തന്റെ ആഡംബര വാഹന യാത്രയെ കുറിച്ച് ട്വന്റിഫോറിന്റെ ജനകീയ കോടതി എന്ന പരിപാടിയിൽ മറുപടി നൽകി സ്വാമി സന്ദീപാനന്ദഗിരി. ‘സ്വാമിക്ക് ആഡംബര കാറോ’ എന്ന് ആളുകൾ ചോദിച്ചാൽ എന്ത് ഉത്തരം നൽകുമെന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ ഉത്തരം. ( swami sandeepanandagiri bmw car )
‘എന്റെ ഗുരുവായ ചിന്മയാനന്ദ സ്വാമി തന്നെയാണ് മറുപടി. ചിന്മയാനന്ദ സ്വാമിയോട് ഒരിക്കൽ റോൾസ് റോയിസിൽ സഞ്ചരിക്കുന്നതിനെ കുറിച്ച് ഒരാൾ ചോദിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ഉത്തരം പറഞ്ഞത് ‘ഐ ആം ഓൾവേയ്‌സ് ട്രാവലിംഗ് വിത്ത് ഓംകാർ’ എന്നാണ്. അതുകൊണ്ട് തന്നെ ഗുരുവാണ് ഉത്തരം.’- സന്ദീപാനന്ദഗിരി പറഞ്ഞു.
സന്ദീപാനന്ദഗിരി പങ്കെടുത്ത ജനകീയ കോടതി പരിപാടിയുടെ പൂർണ രൂപം കാണാം :
Story Highlights: swami sandeepanandagiri bmw car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here