Advertisement

സെഞ്ചുറി കിംഗ്! എപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കോലിക്ക് സെഞ്ചുറി

May 21, 2023
1 minute Read
Virat Kohli century in ipl 2023

ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോഹ്ലിക്ക് സെഞ്ചുറി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി കോലി മാറി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 60 പന്തില്‍ നിന്നാണ് കോലി നൂറ് തികച്ചത്. നിലവില്‍ 19.1 ഓവറില്‍ 183/5 എന്ന നിലയിലാണ് കോലി ക്രീസില്‍.

നിര്‍ണായക മത്സരത്തില്‍ 198 റണ്‍സാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തിരുന്നു. കോലിയുടെ അത്യുഗ്രന്‍ പ്രകടനമാണ് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ വിരാട് കോലിയും ഡുപ്ലെസിയും ചേര്‍ന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Story Highlights: Virat Kohli century in ipl 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top