Advertisement

ട്വന്റിഫോറും ഫ്ലവേഴ്സും ചേർന്ന് കണമലയിൽ സംഘടിപ്പിച്ച 24 കണക്റ്റ് ജനകീയ സംവാദത്തിൽ വനംവകുപ്പിനെതിരെ രൂക്ഷ വിമർശനം

May 22, 2023
Google News 2 minutes Read
24 Connect Public debate on Wild buffalo attack

കാട്ടുപോത്തിന്റെ ആക്രമണത്തിൽ 2 പേരുടെ ജീവൻ നഷ്ടപ്പെട്ട കണമലയിലെ ജനങ്ങൾക്കൊപ്പം ചേർന്ന് 24 കണക്റ്റ്. ട്വന്റിഫോറും ഫ്ലവേഴ്സും ചേർന്ന് കണമലയിൽ സംഘടിപ്പിച്ച ജനകീയ സംവാദത്തിൽ വനം മന്ത്രി എകെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും ഉദ്യോ​ഗസ്ഥരും കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കണം എന്ന ആവശ്യവും ചർച്ചയിൽ പ്രദേശവാസികൾ ഉയർത്തി. ( 24 Connect Public debate on Wild buffalo attack ).

വന്യമൃ​ഗങ്ങളുടെ ശല്യം വ്യാപകമാവുകയാണെന്നും ഈ പ്രശ്നം പരിഹരിക്കാൻ വനംവകുപ്പും സർക്കാരും ഇടപെടണമെന്നും ആവശ്യമുയർന്നു. വനംമന്ത്രി കണമലയിൽ എത്തി ജനങ്ങളുടെ ആശങ്കകൾ നേരിട്ട് മനസിലാക്കി വേണം പ്രശ്ന പരിഹാരമുണ്ടാക്കാനെന്നാണ് നാട്ടുകാരിൽ ഭൂരിഭാ​ഗത്തിന്റെയും അഭിപ്രായം.

അതേസമയം, പിണറായി സര്‍ക്കാരിന്റെ വനംവകുപ്പും റവന്യൂവകുപ്പും തമ്മിലടിക്കുന്നക് മൂലം കാട്ടുപോത്തിന്റെ ആക്രമത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനാവാത്ത അവസ്ഥയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. നാട്ടുകാരുടെ വെടിയേറ്റ കാട്ടുപോത്താണ് ജനവാസമേഖലയില്‍ കടന്നുകയറി 3 പേരെ കൊന്നതെന്നു പ്രചരിപ്പിക്കുകയും വനംവകുപ്പിനെ വെള്ളപൂശുകയും നിലപാടുകളില്‍ മലക്കംമറിയുകയും വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത വനംമന്ത്രി നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവുമാണെന്നും അദ്ദേഹം പരിഹസിച്ചു.

കണമലയില്‍ രണ്ടു പേരെ കൊന്ന കാട്ടുപോത്തിനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് വെടിവച്ചു കൊല്ലാനായിരുന്നു ജില്ലാ കളക്ടറുടെ പരസ്യമായ തീരുമാനം. പരിഭ്രാന്തരായിരുന്ന ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമായ ഈ തീരുമാനം ഉടനേ അട്ടിമറിച്ച് മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ചത് വനംവകുപ്പാണ്. വകുപ്പുകള്‍ തമ്മിലടിക്കുമ്പോള്‍ മുഖ്യമന്ത്രി ഇടപെടാതെ ഒളിച്ചുകളിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ക്ലിഫ് ഹൗസില്‍ മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെ 42.90 ലക്ഷം രൂപ മുടക്കിയ തൊഴുത്തില്‍ കന്നുകാലികള്‍ക്കു നല്കുന്നത്ര പരിഗണനയെങ്കിലും മുഖ്യമന്ത്രി നാട്ടിലെ ജനങ്ങള്‍ക്ക് നൽകണമെന്നു സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

കണമലയിൽ ആക്രമകാരിയായ കാട്ടുപോത്തിന് വെടിയേറ്റതായാണ് വനം വകുപ്പ് ഇന്ന് രാവിലെ പറഞ്ഞത്. കാട്ടുപോത്ത് ജനവാസ മേഖലയിലേക്ക് എത്തിയത് വെടിയേറ്റ ശേഷമാണെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. നായാട്ടുകാർ വെടി വച്ചതായാണ് വനംവകുപ്പ് സംശയം പറയുന്നത്. നായാട്ട് സംഘത്തിനായി വനംവകുപ്പിന്റെ തിരച്ചിൽ പുരോഗമിക്കുകയാണ്.

Story Highlights: 24 Connect Public debate on Wild buffalo attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here