1000 രൂപ നോട്ടുകൾ തിരികെ വരുമോ? ആർബിഐ ഗവർണറുടെ മറുപടി…

രാജ്യത്ത് 2000 രൂപ നോട്ടുകൾ ആർബിഐ പിൻവലിച്ചതിന് പിന്നാലെ, 1000 രൂപ നോട്ടുകൾ തിരികെ വരുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. 2000 രൂപ നോട്ടുകൾ പിൻവലിച്ചതിന്റെ ആഘാതം കുറയ്ക്കാൻ 1000 രൂപ നോട്ടുകൾ പുനരവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കരുതിയിരുന്നു. ഇപ്പോഴിതാ 1000 രൂപ നോട്ടുകൾ ഇനി തിരികെ വരുമോ എന്ന ചോദ്യത്തിന് മറുപടിയായി ആർബിഐ ഗവർണർ.
ഇപ്പോൾ പ്രചരിക്കുന്നത് ഊഹാപോഹമാണ്. 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിട്ടിട്ടില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രതികരിച്ചു. 2000 നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത് ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായാണ്. കൂടുതൽ 500 രൂപ നോട്ടുകൾ അവതരിപ്പിക്കാനുള്ള തീരുമാനം പൊതുജനങ്ങളുടെ ആവശ്യത്തെ ആശ്രയിച്ചിരിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.
2000 രൂപ നോട്ട് നിയമസാധുതയുള്ളതായി തുടരും, 2023 സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ എളുപ്പത്തിൽ നിക്ഷേപിക്കാനും മാറാനും കഴിയും. നോട്ടുകൾ മാറ്റാൻ സമയം ഏറെയുള്ളതിനാൽ നോട്ട് മാറ്റുന്നതിൽ ജനങ്ങൾ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആർബിഐ ഗവർണർ പറഞ്ഞു. 2016 നവംബറിലാണ് ആർബിഐ 2000 രൂപ നോട്ട് അവതരിപ്പിച്ചത്.
Story Highlights: Are ₹ 1,000 Notes Coming Back? RBI Governor’s Reply
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here