ജൂനിയർ എൻടിആർ സിനിമയുടെ റീ റിലീസ് ഷോയ്ക്കിടെ ആരാധകർ പടക്കം പൊട്ടിച്ചു; തീയറ്ററിൽ തീപിടുത്തം

ജൂനിയർ എൻടിആർ സിനിമയുടെ റീ റിലീസ് ഷോയ്ക്കിടെ ആരാധകർ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീയറ്ററിൽ തീപിടുത്തം. വിജയവാഡയിലെ ഒരു തീയറ്ററിലാണ് ഈ മാസം 20ന് അപകടമുണ്ടായത്. തീപിടുത്തത്തിൽ തീയറ്ററിലെ ചില സീറ്റുകൾ കത്തിനശിച്ചു. തുടർന്ന് ഷോ ക്യാൻസൽ ചെയ്തു.
2003ൽ റിലീസായ സിംഹാദ്രി എന്ന സിനിമയുടെ റീ റിലീസ് ആണ് ഈ മാസം 20ന് നടന്നത്. നടൻ്റെ 40ആം പിറന്നാളിനോടനുബന്ധിച്ച് റീമാസ്റ്റർ ചെയ്ത ചെയ്ത സിനിമ 4k ക്വാളിറ്റിയിലാണ് റീ റിലീസിനെത്തിച്ചത്. ഷോയ്ക്കിടെ ആരാധകർ തീയറ്ററിൽ പടക്കം പൊട്ടിക്കുകയും ഇതിൽ നിന്ന് തീ പടരുകയുമായിരുന്നു.
Seats thagalettaru entra 🤣🤣🤣
— Mahesh Babu (@MMB_tarakian) May 20, 2023
Vijayawada Apsara Theatre 6:15 show #HappyBirthdayJrNTR pic.twitter.com/flUe0JtAX4
സ്ഥലത്ത് ഉടൻ പൊലീസെത്തി നിയന്ത്രണം ഏറ്റെടുത്തു. ആളുകളെ സുരക്ഷിതമായി തീയറ്ററിൽ നിന്ന് പുറത്തിറക്കി. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് സിംഹാദ്രി.
Story Highlights: Fire theatre Jr NTR fans crackers movie re release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here