Advertisement

നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി; കേരളത്തിന് പ്രശംസ

May 22, 2023
Google News 3 minutes Read
Jagdeep Dhankhar inaugurated silver jubilee celebration of Kerala Assembly building

കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ഉദ്ഘാടന ചടങ്ങില്‍ കേരള ജനതയെ പ്രശംസിച്ചും ഉപരാഷ്ട്രപതി സംസാരിച്ചു.(Jagdeep Dhankhar inaugurated silver jubilee celebration of Kerala Assembly building)

മലയാളിയുടെ വിദ്യാഭ്യാസവും അധ്വാനശീലവും രാജ്യത്തിന് മാതൃകയാണെന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സേവനങ്ങളെയും ഉപരാഷ്ട്രപതി സ്മരിച്ചു. വിദ്യാഭ്യാസ , ആരോഗ്യ മേഖലകളില്‍ അടക്കം വലിയ നേട്ടം കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും ജനജീവിതത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയവയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടന ചടങ്ങില്‍ റഞ്ഞു. നിയമസഭാ മന്ദിരത്തിന്റെ ചരിത്രം നിയമനിര്‍മാണത്തിന്റെ കൂടിചരിത്രമാണ്. രാജ്യത്തെ പുരോഗമനപരമായ പല നിയമനിര്‍മാണത്തിനും കേരള നിയമസഭ വേദിയായിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഉച്ചയ്ക്ക് 2ന് നടക്കുന്ന നിയമസഭ മുന്‍ അംഗങ്ങളുടെ കൂട്ടായ്മയില്‍ മുന്‍ മുഖ്യമന്ത്രിമാരെയും മുന്‍ സ്പീക്കര്‍മാരെയും ആദരിക്കും.അഖിലേന്ത്യ വെറ്ററന്‍സ് മീറ്റുകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പിറവം മുന്‍ എം.എല്‍.എ എം ജെ ജേക്കബിനെയും ആദരിക്കും. നിയമസഭാംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നിയമസഭാ മന്ദിരം ദീപാലംകൃതമാക്കിയിട്ടുണ്ട്.

Read Also: വിഐപികൾക്കും ഇളവില്ല; നിയമലംഘനം എഐ ക്യാമറയിൽപ്പെട്ടാൽ പിഴ ഒടുക്കണം

ഇന്നലെ വൈകീട്ടാണ് ഉപരാഷ്ട്രപതി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണറും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു.

Story Highlights: Jagdeep Dhankhar inaugurated silver jubilee celebration of Kerala Assembly building

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here