Advertisement

രത്‌ന ടീച്ചറുടെ അടുത്ത് ഉപരാഷ്ട്രപതി പഴയ ആറാംക്ലാസുകാരനായി; ടീച്ചറെ കാണാന്‍ ധന്‍കര്‍ കണ്ണൂരിലെത്തി; ഹൃദ്യമായി ആ കണ്ടുമുട്ടല്‍

May 22, 2023
Google News 2 minutes Read
Jagdeep Dhankhar meets his teacher at Kannur

കണ്ണൂരിലെ പന്ന്യന്നൂരിലെ ചാമ്പാട്ടെ രത്‌ന ടീച്ചറുടെ വീട്ടിലേക്ക് ഉപരാഷ്ട്രപതിയെത്തിയത് ഉപരാഷ്ട്രപതിയായിട്ടല്ല. ഒരു പഴയ ആറാം ക്ലാസുകാരനായാണ്. അമ്മയെ പോലെ താന്‍ കണ്ടിരുന്ന ടീച്ചറുടെ അടുത്ത് നിന്ന് അനുഗ്രഹം വാങ്ങി സ്‌കൂള്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കഴിഞ്ഞുപോയ വര്‍ഷങ്ങളുടെ കണക്കുകള്‍ ഇരുവരും മറന്നു. രണ്ടുപേരും ആ സ്‌കൂള്‍ കാലത്തേക്ക് മടങ്ങിപ്പോയി… (Jagdeep Dhankhar meets his teacher at Kannur)

സ്‌കൂളില്‍ കണക്ക് പഠിപ്പിച്ച രത്ന ടീച്ചറെ കാണാനാണ് ഉപരാഷ്ട്രപതി പാനൂര്‍ ചമ്പാട് എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഫോഴ്‌സിന്റെ പ്രത്യേക വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉപരാഷ്ട്രപതി കാറിലാണ് രത്‌നടീച്ചറുടെ ചമ്പാട്ടെ വീട്ടിലെത്തുന്നത്. ടീച്ചര്‍ സ്‌നേഹം ചേര്‍ത്ത് വിളമ്പിയ ഇഡ്ഡലിയും ചിപ്‌സും ആസ്വദിച്ച് കഴിച്ച ശേഷമാണ് ധന്‍കര്‍ മടങ്ങിയത്.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

കണ്ണൂര്‍ പാനൂരിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് സൈനിക സ്‌കൂളില്‍ നിന്ന് വിരമിച്ച രത്ന നായര്‍. രാജസ്ഥാനിലെ ചിറ്റഗോര്‍ഗ്രാ സൈനിക സ്‌കൂളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തു. അനവധി വിദ്യാര്‍ത്ഥികളുടെ ഗുരുനാഥ. റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറാം ക്ലാസ് മുതല്‍ 12 വരെ പഠിച്ച ജഗദീപ് ധന്‍കര്‍ ഒടുവില്‍ രാജ്യത്തിന്റെ ഉപരാഷ്ട്രപതി പദവിയില്‍ എത്തി. പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം അന്നത്തെ സ്നേഹവും കരുതലും മറക്കാത്ത മനസുമായി തന്റെ അധ്യാപികയെ തേടിയാണ് തിരക്കുകള്‍ മറന്ന് ധന്‍കറെത്തിയത്. 1968ല്‍ സ്‌കൂള്‍ വിട്ട ധന്‍കര്‍ മാതൃതുല്യമായ സ്നേഹം പകര്‍ന്നിരുന്ന അധ്യാപികയുമായി പഴയ ഊഷ്മളതയോടെ ബന്ധം തുടര്‍ന്നിരുന്നു. ഇതിനിടെയാണ് അധ്യാപികയെ നേരില്‍ക്കാണാനായി അദ്ദേഹം കണ്ണൂരിലേക്ക് വന്നത്.

Story Highlights: Jagdeep Dhankhar meets his teacher at Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here