2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ
2000 രൂപയുടെ നോട്ട് നിരോധനം ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്ര സർക്കാരിന്റെ അവകാശ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനം. സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുന്ന നീക്കമാണിത്. ഇത്തരം കാര്യങ്ങൾ പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല. ഇക്കാര്യത്തിൽ വിശദ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ( KN Balagopal reacts to banning of Rs 2000 notes ).
7 വർഷം കൊണ്ട് കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ ഇടതു മുന്നണിയുടെ സർക്കാരിന് കഴിഞ്ഞു. എല്ലാ മേഖലയിലും വികസനമെത്തിക്കാനായ സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സമരം അർത്ഥമില്ലാത്തത്. നിരാശ കൊണ്ടുള്ള സമരമാണ് സതീശനും കൂട്ടരും നടത്തുന്നത്.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആയതിനാൽ വി.ഡി. സതീശന് തലയിൽ മുണ്ടിടാതെ നടക്കാം. മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനത്തോടെ തല ഉയർത്തി പിടിച്ചാണ് നടക്കുന്നത്. കേരളത്തിനുള്ള ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറക്കുകയാണ്. വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിനുള്ള ഗ്രാന്റ് വെട്ടിക്കുറച്ചതിനെ സംബന്ധിച്ച് യുഡിഎഫിന് മൗനം പാലിക്കുകയാണെന്നും കെ.എൻ ബാലഹഗോപാൽ വ്യക്തമാക്കി.
അതേസമയം, കേരളത്തിലുള്ളത് ജനങ്ങളെ വെല്ലുവിളിക്കുന്ന സർക്കാരാണെന്ന് സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ടുള്ള സമരവേദിയിൽ രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നു. സമരം തുടരും, സെക്രട്ടറിയേറ്റ് വളയൽ സമരങ്ങളുടെ ആദ്യഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് അംഗീകരിക്കില്ല. റിപ്പോർട്ട് ചവറ്റുകൊട്ടയിലെറിയും. ഉച്ചയ്ക്ക് ശേഷം വിശദമായ വാർത്ത സമ്മേളനം നടത്തുമെന്നും രമേശ് ചെന്നിത്തല ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlights: KN Balagopal reacts to banning of Rs 2000 notes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here