Advertisement

കർഷകത്തൊഴിലാളി അധിവർഷാനുകൂല്യം: 30 കോടി രൂപ അനുവദിച്ചു

March 27, 2025
Google News 2 minutes Read

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ സംസ്ഥാന സർക്കാർ ധനസഹായമായി 30 കോടി രൂപ അനുവദിച്ചു. അംഗങ്ങളായിട്ടുള്ള കർഷകത്തൊഴിലാളികളുടെ അധിവർഷാനുകൂല്യ വിതരണത്തിനായി തുക വിനിയോഗിക്കാമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ഇതേ ആവശ്യത്തിന്‌ ഈ സാമ്പത്തിക വർഷം നേരത്തെ രണ്ടുതവണയായി 30 കോടി രൂപ അനുവദിച്ചിരുന്നു. 20 കോടി രൂപ മാച്ചിങ്‌ ഗ്രാന്റായും 10 കോടി രൂപ അധിവർഷാനുകൂല്യ വിതരണത്തിനായും അനുവദിച്ചു. 2020-21 മുതൽ ഇതുവരെ 222 കോടി രൂപ ഇതിനായി നൽകിയിട്ടുണ്ട്‌.

Story Highlights : Agricultural labourers’ leap year benefit: Rs 30 crore allocated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here