സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയിൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
Read Also: യാത്രാപടിക്ക് ഇവിടെയും കേരളത്തിന് വേണ്ടി ഡൽഹിയിലും കെ വി തോമസ് നടത്തുന്ന പോരാട്ടങ്ങൾ
പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ നയങ്ങൾ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെൻഷൻ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സർക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പാകുന്നത്. പെൻഷൻ വിതരണത്തിന് ആദ്യ മുൻഗണന ഉറപ്പാക്കുന്നു.
Story Highlights : One more installment of welfare pension has been sanctioned in the state.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here