കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ് പി.വി ശ്രീനിജൻ എംഎൽഎ

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സെലക്‌ഷൻ ട്രയൽസ് തടഞ്ഞ സിപിഎം എംഎൽഎ പി ശ്രീനിജന്റെ നിലപാടിനെ തള്ളി സംസ്ഥാന സ്പോർട്സ് കൌൺസിൽ. പനമ്പള്ളി നഗർ സ്കൂൾ ഗ്രൗണ്ടുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്സ് കുടിശിക നൽകാനില്ലെന്നും സംസ്ഥാന സ്പോർട്സ് കൌൺസിൽ അധ്യക്ഷൻ ഷറഫലി വ്യക്തമാക്കി. എംഎൽഎ ഗേറ്റ് പൂട്ടിയിട്ടതിനാൽ പ്രാഥമിക കർമ്മപോലും നിർവഹിക്കാൻ കായിക താരങ്ങൾക്ക് കോൺഗ്രസ് കൗൺസിലർമാരുടെ ഇടപെടലാണ് ആശ്വാസമായത്. ( ( kerala blasters under 17 selection blocked by pv sreenijan mla ) )
രാവിലെ അഞ്ചുമണി മുതൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും കായിക താരങ്ങൾ എത്തിയിരുന്നു. പിന്നിടാണ് എംഎൽഎൽ ഗേറ്റ് പൂട്ടിയിട്ട കാര്യം അറിയുന്നത്.
പ്രാഥമിക കർമ്മംപ്പോലും നിർവഹിനാകാതെ താരങ്ങളും കൂടെ വന്നവരും പ്രതിസന്ധിയിലായി. ഒടുവിൽ കോൺഗ്രസ് കൗൺസിലർമാർ എത്തി ഗേറ്റ് തുറന്ന് നൽകി.
കേരള ബ്ലാസ്റ്റേഴ്‌സ് 8 ലക്ഷം രൂപ വാടക ഇനത്തിൽ നൽകാൻ ഉണ്ടെന്നാണ് ജില്ല സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി വി ശ്രീനിജൻ പറയുന്നത്. ഗേറ്റ് പൂട്ടിയത് താൻ അല്ലെന്നും ശ്രീനിജൻ 24 നോട് പറഞ്ഞു. പി വി ശ്രീനിജനെ തള്ളി സംസ്ഥാന സ്പോർട്സ് കൌൺസിൽ അധ്യക്ഷനും രംഗത്ത് എത്തി.
Story Highlights: kerala blasters under 17 selection blocked by pv sreenijan mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here