വിവിധ ഇടങ്ങളിൽ അറ്റകുറ്റപ്പണികൾ; ട്രെയിൻ നിയന്ത്രണം ഇന്നും തുടരും

ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും. 6 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‍രഥ് എന്നിവ പൂർണമായും റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ട്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് 5.30 നു പുറപ്പെടുന്ന എക്സ്പ്രസ് ട്രെയിൻ 7.45ന് മാത്രമേ പുറപ്പെടൂ. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 2.25ന് പുറപ്പെടേണ്ട എക്സ്പ്രസ് ട്രെയിൻ 6.40ന് ആയിരിക്കും. നാളത്തെ കണ്ണൂർ- ഷൊർണൂർ റൂട്ടിലെ മെമു ട്രെയിൻ കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ് നാളെയും 30നും കൊയിലാണ്ടിയിൽ സർവ്വീസ് അവസാനിപ്പിക്കും.
Read Also: സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; ഇന്ന് 15 ട്രെയിനുകൾ പൂർണമായും റദ്ദാക്കി
Story Highlights: Maintenance work in TVM-TCR stretch, Trains partially cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here