ഐടി പാർക്കിൽ പബ്ബുകൾ വരുന്നു; ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും; നിർദേശം മന്ത്രിസഭ യോഗത്തിന്റെ പരിഗണനയിൽ

പുതിയ മദ്യ നയം ന്ത്രിസഭ യോഗത്തിന്റെ പരിഗണനയിൽ. ഐടി പാർക്കുകളിലെ മദ്യശാല വ്യവസ്ഥകൾ ഉടൻ ഉണ്ടാകുമെന്നാണ് പുതിയ മദ്യനയത്തിൽ പറയുന്നത്. കഴിഞ്ഞ വർഷമാണ് ഐടി പാർക്കുകളിൽ മദ്യശാലകൾ പ്രഖ്യാപിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യവസ്ഥകളിൽ വ്യക്തതയില്ലാത്തതിനാൽ തുടങ്ങിയിരുന്നില്ല. പബ്ബുകളിലെ ഫീസും തീരുമാനിക്കും. ( pub in kerala IT Park kerala liquor policy )
സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനും മദ്യ നയത്തിൽ നിർദേശമുണ്ട്. ഡ്രൈ ഡേ ഒഴിവാക്കേണ്ടെന്നാണ് തീരുമാനം. അതേസമയം, ബാറുകളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കാൻ മദ്യ നയത്തിൽ വ്യവസ്ഥ ചെയ്യുന്നു. ലൈസൻസ് ഫീസിൽ അഞ്ചു മുതൽ 10 ലക്ഷം വരെ വർധനയ്ക്കാണ് സാധ്യത.
മദ്യനയം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. ഇടതുമുന്നണി നേരത്തെ മദ്യനയത്തിന് അംഗീകാരം നൽകിയിരുന്നു.
Story Highlights: pub in kerala IT Park kerala liquor policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here