Advertisement

ബ്രിജ് ഭൂഷന്റെ നുണപരിശോധന തത്സമയം സംപ്രേഷണം ചെയ്യണം; ഗുസ്തി താരങ്ങൾ

May 22, 2023
Google News 2 minutes Read

ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങൾ. പരാതിക്കാരായ താരങ്ങളും നുണ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാണെന്ന് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റ് വളയാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

വനിതാ ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗിക പരാതി തള്ളിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ, നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കിൽ നുണ പരിശോധനയക്ക് തയ്യാറാകട്ടെയെന്ന് താരങ്ങൾ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് താൻ നുണപരിശോധന വിധേയനാകാമെന്നും, പരാതിക്കാരും അതിന് തയ്യാറാകണമെന്ന് ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടത്.

അതേസമയം സമരം തുടങ്ങി ഒരു മാസം തികഞ്ഞിട്ടും ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിൽ സമരം കടുപ്പിക്കുകയാണ് താരങ്ങൾ. ശനിയാഴ്ച അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ഞായറാഴ്ച അടുത്ത ഖാപ് പഞ്ചായത്ത് പുതിയ പാർലമെന്റ് കെട്ടിടത്തിന് മുന്നിൽ വെച്ച് നടത്തും. ഗുസ്തി താരങ്ങളും അവരെ പിന്തുണയ്ക്കുന്ന വനിതകളും ചേർന്നാകും ഖാപ് പഞ്ചായത്ത് നടത്തുക. ഭാവി പരിപാടികൾ തീരുമാനിക്കാൻ റോത്തഗിൽ നടന്ന ഖാപ്പ് മഹാ പഞ്ചായത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

Read Also: ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതി; ബ്രിജ് ഭൂഷൺ സിംഗിൻ്റെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ്

Story Highlights: Telecast It Live, Protesting Wrestlers Take Up Federation Chief’s Dare

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here