നെയ്യാറ്റിൻകരയിൽ ഒന്നര കിലോയോളം വരുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒന്നര കിലോയോളം വരുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ബീമാപള്ളി സ്വദേശിയായ മുഹമ്മദ് സിറാജ്, നെയ്യാറ്റിൻകര സ്വദേശിയായ നന്ദു എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. നിരവധി പോലീസ് കേസുകളിലെ പ്രതികളാണ് ഇരുവരും.
ഒന്നര കിലോയോളം വരുന്ന കഞ്ചാവ് കടത്തുന്നതിനിടെ വെള്ളിയാഴ്ചയാണ് 26 വയസ്സുള്ള ബീമാപള്ളി സ്വദേശി മുഹമ്മദ് സിറാജ്, നെയ്യാറ്റിൻകര സ്വദേശി നന്ദു എന്നിവർ എക്സൈസ് പിടിയിലാകുന്നത്. അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ മരിയാപുരം ഗവൺമെൻറ് ഐടിഐക്ക് സമീപത്ത് വെച്ച് പിടികൂടിയത്. കഞ്ചാവ് കടത്തിയതിന് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും.
മുഹമ്മദ് സിറാജിനെതിരെ വലിയതുറ തുമ്പ പൂന്തുറ തിരുവല്ലം പോലീസ് സ്റ്റേഷനുകളിലായി ക്രിമിനൽ കേസുകൾ ഉൾപ്പെടെ 15 ഓളം കേസുകൾ ഉണ്ട്. കണ്ണൻ എന്നു വിളിക്കുന്ന നന്ദുവിനെ 2022ൽ ചെന്നൈ റെയിൽവേ പോലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു. 12 കിലോ കഞ്ചാവാണ് അന്ന് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights; Youth arrested with one and a half kilo of ganja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here