12 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം; വിഷു ബമ്പർ നറുക്കെടുപ്പ് നാളെ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് നാളെ. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യശാലിയെ അറിയാനാകും. 12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് വിഷു ബമ്പർ നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 1 കോടി രൂപയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷവും ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷവും ലഭിക്കും.
2 ലക്ഷമാണ് അഞ്ചാം സമ്മാനമായി ലഭിക്കുന്നത്. ആറാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയാണ്.ഏഴാം സമ്മാനമായി ലഭിക്കുക 2,000 രൂപയാണ്.എട്ടാം സമ്മാനമായി 1,000 രൂപയും ലഭിക്കും. ഒൻപതാം സമ്മാനമായി 500 രൂപയും പത്താം സമ്മാനമായി 300 രൂപയുമാണ് വിഷു ബമ്പറിൽ ലഭിക്കുന്ന സമ്മാനങ്ങൾ. 2023 ലെ വിഷു ബംബർ VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. 300 രൂപയാണ് ടിക്കറ്റ് വില.
Read Also: ഇത്തവണ വിഷു ബമ്പർ 10 കോടിയല്ല; അതുക്കും മേലെ ! അടിച്ചാൽ എത്ര കൈയ്യിൽ കിട്ടും ?
നേരത്തെ വിഷു ബമ്പർ 10 കോടിയായിരുന്നെങ്കിൽ ഇത്തവണ അത് 12 കോടിയാണ്. കഴിഞ്ഞ വർഷം സമ്മാന ജേതാവിന് ലഭിച്ചത് 6 കോടിയായിരുന്നെങ്കിൽ ഇത്തവണ അത് 7 കോടി 20 ലക്ഷം ആയിരിക്കും. ആറ് പേർക്ക് വീതമാണ് രണ്ടാം സമ്മാനമായ 1 കോടി രൂപ കിട്ടുന്നത്. ആറ് പേർക്ക് വീതം10 ലക്ഷവും ലഭിക്കും.
സമ്മാനമടിച്ചാൽ എന്ത് ചെയ്യണം ?
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. ഫലം വന്ന് 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറിയുമായി ബന്ധപ്പെട്ട ഓഫിസിൽ എത്തണമെന്നാണ് ചട്ടം.
Story Highlights: Kerala Lottery Vishu Bumper BR-91 Results on May 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here